ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,119 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 396 മരണങ്ങളും സ്ഥിരീകരിച്ചു. 10,264 പേര്‍ രോഗമുക്തരായി.
നിലവില്‍ 1,09,940 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ രോഗമുക്തി 98.33 ശതമാനമാണ്.
രാജ്യമാകെ ഇതുവരെ 132 കോടി ഡോസ് കോവിഡ് വാക്‌സീന്‍ വിതരണം ചെയ്തു.