റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 569 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 704 പേര്‍ക്ക് അസുഖം ഭേദമായി.
രാജ്യത്താകെ 12 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 79,383 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,39,698 ആയി. ഇതില്‍ 5,24,765 പേര്‍ രോഗമുക്തരായി.
ആകെ മരണസംഖ്യ 8,431 ആണ്. രാജ്യത്താകെ അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,502 ആയി കുറഞ്ഞു. ഇതില്‍ 1,295 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 132, മക്ക 101, ജീസാന്‍ 61, കിഴക്കന്‍ പ്രവിശ്യ 59, അല്‍ഖസീം 43, അസീര്‍ 41, മദീന 35, നജ്റാന്‍ 25, ഹായില്‍ 17, തബൂക്ക് 15, വടക്കന്‍ അതിര്‍ത്തി മേഖല 15, അല്‍ജൗഫ് 14, അല്‍ബാഹ 11. കോവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 32,276,410 ഡോസ് ആയി ഉയര്‍ന്നു.