അബുദാബി : യുഎഇയില്‍ 1,311 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 793 പേര്‍ രോഗമുക്തരായി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 113,928 കോവിഡ് പരിശോധനകളാണ് യുഎഇയിലുടനീളം നടത്തിയത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 174,062 ആയി. ഇവരില്‍ 157,828 പേരാണ് ഇതിനോടകം രോഗമുക്തരായത്. 586 കോവിഡ് മരണങ്ങളും രാജ്യത്ത് സംഭവിച്ചു. നിലവില്‍ രാജ്യത്തുള്ളത് 15,648 കോവിഡ് രോഗികളാണ്. 1.7 കോടി കോവിഡ് പരിശോധനകള്‍ ഇതുവരെ നടത്തിയിട്ടുണ്ട്.