കൊവിഡ്; ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് ഏഴ് ലക്ഷത്തിനടുത്ത് കേസുകള്‍

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇരുപത് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 43.57 ലക്ഷം പേര്‍ മരിച്ചു.നിലവില്‍ ഒരുകോടി അറുപത്തിയൊന്‍പത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ അമേരിക്കയാണ് ഇപ്പോള്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. ഒരു ലക്ഷത്തിലധികം കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിമൂന്ന് ലക്ഷമായി ഉയര്‍ന്നു.6.39 ലക്ഷം പേര്‍ മരിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 40,120 പേര്‍ക്കായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. 585 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷമായി. നിലവില്‍ 3.85 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

Top