കുട്ടികള്‍ക്കായുള്ള വാക്‌സിനേഷന് ഇന്ന് തുടക്കം; മുതിര്‍ന്നവര്‍ക്ക് 10ന് ബൂസ്റ്റര്‍ ഡോസ്

തിരുവനന്തപുരം: രാജ്യത്ത് കുട്ടികള്‍ക്കായുള്ള വാക്‌സിനേഷന് ഇന്ന് തുടക്കം. ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍ രണ്ട് ഡോസ് 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികള്‍ക്ക് നല്‍കുക. രാജ്യത്തെ 7.40 കോടി കുട്ടികളാണ് വാക്‌സിനേഷന് വിധേയരാകേണ്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രലയം.

ഈ മാസം 10 വരെ ഊര്‍ജിത വാക്‌സിനേഷന്‍ യജ്ഞമാണ്. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും വാക്‌സിനേഷന്‍ നല്‍കും. കേരളത്തില്‍ വാക്‌സിനേഷനായി പ്രത്യക കേന്ദ്രങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കും.

രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് കൗമാരക്കാര്‍ക്ക് കുത്തിവയ്പ് സൗകര്യം ഒരുക്കുന്നത്. വാക്‌സിനേഷനായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 6.79 ലക്ഷം കുട്ടികളാണ്. ഈ മാസം 10 മുതല്‍ സംസ്ഥാനത്ത് മുതിര്‍ന്നവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങും.

വാക്‌സിനേഷനായുള്ള എല്ലാ സജീകരണങ്ങളും പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് വാക്‌സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Top