ന്യൂഡല്‍ഹി: രാജ്യത്തെ ആകെ വാക്‌സിനേഷന്‍ 35 കോടി കടന്നു. ഇന്ന് രാവിലെ 7 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 46,04,925 സെഷനുകളിലായി ആകെ 35,12,21,306 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.
1,02,27,957 ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്റെ ആദ്യ ഡോസും, 73,08,968 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 1,75,81,755 മുന്നണിപ്പോരാളികള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 96,55,149 പേര്‍ക്കാണ് രണ്ടാം ഡോസ് നല്‍കിയത്. 1844 പ്രായപരിധിയിലുള്ള 9,98,28,219 പേര്‍ക്ക് ആദ്യ ഡോസും 27,26,338 പേര്‍ക്ക് രണ്ടാമത്തെ ഡോസും നല്‍കി കഴിഞ്ഞു.
45-59 പ്രായപരിധിയിലുള്ളവരില്‍ ആദ്യ ഡോസ് സ്വീകരിച്ചത് 9,05,89,022 പേരാണ്. 1,86,76,107 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. 60 വയസിനുമേല്‍ പ്രായമുള്ളവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ 6,89,10,208 പേര്‍ക്കാണ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയത്. 2,57,17,583 പേര്‍ക്ക് രണ്ട് ഡോസുകളും നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,87,849 ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.