ഡൽഹി : കോവിഡ് മുന്നണിപ്പോരാളികള്‍ക്കുള്ള വാക്സിന്‍ വിതരണം തുടരും. ഇന്നലെ വരെ 2,24,301 കൊവിഡ് മുന്നണിപ്പോരാളികള്‍ക്കാണ് കുത്തിവെപ്പ് നല്‍കിയത്. ഇന്നലെ ആറ് സംസ്ഥാനങ്ങളിലെ 553 കേന്ദ്രങ്ങളിലാണ് വാക്സിന്‍ വിതരണം നടത്തിത്. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
വാക്സിന്‍ കയറ്റുമതി സംബന്ധിച്ച ചർച്ചകള്‍ക്കായാണ് കൂടിക്കാഴ്ച.കേരളത്തിലെ ഒരു സെഷൻ അടക്കം ആറ് സംസ്ഥാനങ്ങളിലായി 553 കേന്ദ്രങ്ങളിലായായി 17,072 കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഇന്നലെ കുത്തിവെപ്പ് നല്‍കി. ആകെ 2,24301 പേര്‍ക്ക് രാജ്യത്ത് കുത്തിവെപ്പ് നല്‍കാനായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അസ്വസ്ഥതകള്‍ ഉണ്ടായവരില്‍ മൂന്ന് പേരെ മാത്രമേ ആശുപത്രിയല്‍ പ്രവേശിക്കേണ്ടി വന്നുള്ളുവെന്നും മന്ത്രാലയം അറിയിച്ചു. ഇവരില്‍ രണ്ട് പേര്‍ ഇതിനോടകം ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രി കോവിഡ് വാക്സിന്‍ എടുത്ത് ജനങ്ങളിലെ ആത്മവിശ്വാസം വർധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.