ഇന്ത്യയിൽ കോവിഡ് വാക്സിൻ ഉപയോഗ അനുമതി ഒരാഴ്ചക്കുള്ളിൽ

ൽഹി : കോവിഡ് വാക്സിനുകൾക്ക് അടുത്ത ആഴ്ചകളിൽ അനുമതി നൽകിയേക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് ഇക്കാര്യം പറഞ്ഞത്. കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവ അപേക്ഷ നല്‍കിയിട്ടുണ്ട് ആറ്.

വാക്‌സിനുകളാണ് നിലവില്‍ രാജ്യത്ത് പരീക്ഷണ ഘട്ടത്തിലുള്ളത്. ഉപയോ​ഗാനുമതി ലഭിച്ചാലുടൻ തന്നെ വൻതോതിൽ വാക്സിൻ നിർമാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവരിലേക്കും വാക്സിൻ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും രാജേഷ് ഭൂഷൺ പറഞ്ഞു.

Top