കൊവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് തൽക്കാലം ഉണ്ടാവില്ല: കേന്ദ്ര സര്‍ക്കാര്‍

ദില്ലി: കൊവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് തൽക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ബൂസ്റ്റര്‍ ഡോസ് ഇപ്പോള്‍ ആവശ്യമില്ലെന്നാണ് നീതി ആയോഗ് തീരുമാനം. വിദഗ്ധര്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് വിദഗ്ധസമിതി അദ്ധ്യക്ഷന്‍ വികെ പോള്‍ പറഞ്ഞു.

രണ്ട് ഡോസ് കൊവിഡ് വാക്‌സീന്‍ എടുത്താലും ഡെല്‍റ്റ വകഭേദത്തെ ചെറുക്കാനാകില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതോടെയാണ് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്. നിലവില്‍ രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും കൊവിഡ് വരുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും അത് ഗുരുതരമാകുന്നില്ലെന്നതാണ് ആശ്വാസം.

 

Top