ന്യൂഡല്‍ഹി: രണ്ടാം ഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച് ധാരണയായി. 250 രൂപയാണ് സ്വകാര്യ ആശുപത്രികളിൽ നിന്നും കൊവിഡ് വാക്‌സിനായി ഈടാക്കുക എന്നാണ് ലഭിക്കുന്ന വിവരം. ഒരു ഡോസ് വാക്‌സീനായിരിക്കും ഈ തുക ഈടാക്കുക.
വാക്‌സിന്‍ നിര്‍മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് കേന്ദ്രം നിരക്ക് തീരുമാനിച്ചത്. രാജ്യത്തെല്ലായിടത്തും ഈ ഒരു ഒറ്റ നിരക്ക് തന്നെയാകും ഈടാക്കുക. രണ്ടാം ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ വാകിസിനേഷന്‍ പണം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച ശേഷം സംസ്ഥാന സര്‍ക്കാർ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.