കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അടുത്ത മാസം

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ അടുത്ത മാസമെന്ന് റിപ്പോര്‍ട്ട്. രണ്ട് വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണം അവസാന ഘട്ടത്തിലാണ്. മൂന്നാം തരംഗത്തെ നേരിടാന്‍ കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് രാജ്യം.

രണ്ട് വയസിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവാക്‌സിന്റെയും സൈഡസ് കാഡിലെയുടെയും ക്ലിനിക്കല്‍ പരീക്ഷണം അവസാനഘട്ടത്തില്‍ ആണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ പ്രിയ എബ്രഹാം പറഞ്ഞു.

വൈറസ് വകഭേദങ്ങള്‍ക്കെതിരെ വാക്‌സിന്‍ ഫലം കാണുന്നുണ്ടെന്നും രോഗം ഗുരുതരമാകാതിരിക്കാന്‍ വാക്‌സിന്‍ സഹായിച്ചതായും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വ്യക്തമാക്കി.

 

Top