കൊവിഡ് വാക്‌സിനേഷന്റെ അടുത്ത ഘട്ടവും സൗജന്യമാക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനേഷന്റെ അടുത്ത ഘട്ടവും സൗജന്യമാക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. അന്‍പത് വയസിന് മുകളിലുള്ളവര്‍ക്കാണ് അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. അതേസമയം, കൊവിഡ് വാക്‌സിന്‍ സ്വകാര്യ വിപണിയില്‍ ഉടന്‍ ലഭ്യമാക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വ്യാജ വാക്‌സിനുകള്‍ എത്താനുള്ള സാധ്യത പരിഗണിച്ചാണ് മരുന്ന് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ ദൗത്യത്തിന് ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ബുധനാഴ്ചത്തെ കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അജണ്ടയില്‍ വാക്സിനും ആയി ബന്ധപ്പെട്ട വിഷയം ഇടം പിടിക്കും എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍, അതുണ്ടായില്ല. പൊതുവിപണിയില്‍ വാക്സിന്‍ ലഭ്യമാക്കാനുള്ള നയപരമായ തീരുമാനം കൈകൊള്ളുന്നത് നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനും സൂചിപ്പിച്ചു.

Top