അടുത്ത വർഷം ആദ്യത്തോടെ ഇന്ത്യയിൽ കോവിഡ് വാക്സിൻ

ൽഹി ; ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകൾ പുതുവർഷത്തിൽ ലഭ്യമായിത്തുടങ്ങുമെന്നും ഫെബ്രുവരിയോടെ വിതരണം തുടങ്ങാമെന്നു പ്രതീക്ഷിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ ഇന്ത്യയിലെ ട്രയൽ പൂർത്തിയായി. ആദ്യഘട്ടത്തിൽ നിർമിക്കുന്ന മുഴുവൻ വാക്‌സിനും രാജ്യത്ത് ഉപയോഗിക്കും.

അടുത്ത വർഷം മുതൽ പകുതി ഇവിടെയും പകുതി വാക്‌സിൻ വിതരണ സംഘടനയായ കൊവാക്‌സിനും കൈമാറാനുമാണ് നീക്കം. ഡിസംബറോടെ രാജ്യത്ത് ഉപയോഗിക്കാൻ വേണ്ടി 10 കോടി ഡോസ് കൊവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാല നേരത്തെ അറിയിച്ചിരുന്നു.

Top