ഓസ്ട്രിയയില്‍ ഇന്ന് മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി

ഓസ്ട്രിയയില്‍ ഇന്ന് മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് ഓസ്ട്രിയ. പ്രസിഡന്റ് അലക്‌സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന്‍ ഉത്തരവില്‍ ഒപ്പുവെച്ചതോടെയാണ് നിയമം നിലവില്‍ വന്നത്.

ഇതിന് മുമ്പ് പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. മാര്‍ച്ച് പകുതി മുതല്‍ പതിവ് പരിശോധനയില്‍ പൊലീസ് ആളുകളുടെ വാക്‌സിനേഷന്‍ നിലയും പരിശോധിക്കും. സര്‍ക്കാര്‍ അംഗീകരിച്ച കാരണങ്ങള്‍ കൊണ്ടല്ലാതെ വാക്‌സിനെടുക്കാത്തവര്‍ക്ക് 3,600 യൂറോ പിഴ ഈടാക്കും.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഓസ്ട്രിയ പ്രഖ്യാപിച്ചത്. ഏകദേശം ഒമ്പത് മില്യന്‍ ജനസംഖ്യയുള്ള ഓസ്ട്രിയയില്‍ രണ്ട് മില്യന്‍ ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്.

Top