കോവിഡ് വാക്സിൻ അനുമതി വിഷയം, തരൂരിനെതിരെ വി മുരളീധരൻ

തിരുവനന്തപുരം : കോവാക്സീന് അനുമതി അപക്വമെന്ന് പറഞ്ഞ തരൂരിനെ വിമർശിച്ച് വി.മുരളീധരൻ. കേ‍ാവിഡ് കാരണം ഉപജീവനം വഴിമുട്ടിയ ലക്ഷക്കണക്കിനാളുകൾക്ക് ആശ്വാസം പകരുന്ന വാക്സീൻ ഉപയേ‍ാഗ നടപടികൾ ശശി തരൂർ തടസ്സപ്പെടുത്താൻ ശ്രമിക്കരുതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രതികരിച്ചു.

കേ‍ാൺഗ്രസുകാരനായതു കെ‍ാണ്ടുമാത്രം കേന്ദ്ര സർക്കാർ ചെയ്യുന്ന നല്ല പ്രവർത്തനങ്ങളിലെ തെറ്റുകൾ കണ്ടുപിടിക്കണമെന്ന നിർബന്ധബുദ്ധി ശരിയല്ല. പ്രഗൽഭരുടെ നിരന്തര നിരീക്ഷണത്തിനും പരീക്ഷണത്തിനും ശേഷമാണു വാക്സീൻ ഉപയേ‍ാഗിക്കാൻ അനുമതി നൽകിയതെന്നും മുരളീധരൻ പറഞ്ഞു.

Top