കോവിഡ് വാക്സിൻ സുരക്ഷിതത്വം, കേന്ദ്ര ആരോഗ്യമന്ത്രിയും കോൺഗ്രസ്‌ നേതാവും ട്വിറ്ററിൽ ഏറ്റുമുട്ടി

Harsh Vardhan

ൽഹി : കോവിഡ് 19നെതിരായ ബൃഹത്തായ പ്രതിരോധ കുത്തിവയ്പ് പദ്ധതിക്ക് രാജ്യം തുടക്കമിട്ടതിനു പിന്നാലെ വാക്സീന്റെ സുരക്ഷിതത്വത്തെ ചൊല്ലി ട്വിറ്ററിൽ ഏറ്റുമുട്ടി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ്‍വർധനും മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും.50 വയസിന് മുകളില്‍ പ്രായമുള്ളവരെ പരിഗണിക്കുന്ന ഘട്ടത്തില്‍ താനും കോവിഡ് വാക്സീന്‍ സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ഹർഷ്‍വര്‍ധന്‍ പറഞ്ഞു.

സുരക്ഷിതമാണെങ്കില്‍ ഒരു സര്‍ക്കാര്‍ പ്രതിനിധി പോലും വാക്സീന്‍ എടുക്കാത്തത് എന്തുകൊണ്ടാണെന്ന് മനീഷ് തിവാരി ചോദിച്ചു. കോണ്‍ഗ്രസിനും മനീഷ് തിവാരിക്കും അവിശ്വാസങ്ങളും കിംവദന്തികളും പ്രചരിപ്പിക്കാനാണ് താല്‍പര്യമെന്ന് ഹര്‍ഷ്‍വര്‍ധന്‍ തിരിച്ചടിച്ചു.

പ്രശസ്ത ഡോക്ടര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുത്തിവയ്പ്പെടുക്കുന്ന ചിത്രങ്ങള്‍ കാണൂവെന്നും ഹര്‍ഷ്‍വര്‍ധന്‍ മറുപടി നല്‍കി. എന്നാൽ നോർവേയിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ തിവാരി പറഞ്ഞു. അവിടെ മറ്റൊരു വാക്സീനായിരിക്കാം ഉപയോഗിക്കുന്നത്, എന്നാൽ വാക്സീൻ ദേശീയതയ്ക്കു പിന്നിൽ അവർ ഒളിഞ്ഞിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Top