ഡൽഹി: കോവിഡ് പ്രതിരോധ വാക്സിൻ ജനുവരിയിൽ വിതരണം ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചു. പ്രഥമ പരിഗണന വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിക്കുമാണ്.
അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. വ്യക്തിപരമായി കരുതുന്നത്, ഒരുപക്ഷെ ജനുവരിയിലെ ഏതെങ്കിലും ആഴ്ചയിൽ കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് ഇന്ത്യയിലെ ജനങ്ങൾക്ക് നൽകാൻ സാധിക്കുമെന്നാണ് ഹർഷ വർധൻ പറയുന്നത്.