കോവിഡ് പ്രതിരോധ വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ തയ്യാറായേക്കുമെന്ന് ലോകാരോഗ്യ സംഘടന. 200 കോടി ഡോസ് അടുത്ത വര്‍ഷം അവസാനത്തോടെ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുന്നത് 9 വാക്‌സിനുകളാണ്.
വാക്‌സിന്‍ പരീക്ഷണത്തിനും വിതരണത്തിനുമായി ലോകാരോഗ്യസംഘടന നേതൃത്വം നല്‍കുന്ന കൂട്ടായ്മയായ കോവാക്‌സില്‍ 168 രാജ്യങ്ങള്‍ അംഗമായിട്ടുണ്ട്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തുകയും കൃത്യമായ മുന്‍ഗണനാക്രമം നിശ്ചയിക്കുകയും ചെയ്യേണ്ടത് രാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്നും ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനം വ്യക്തമാക്കി.