കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷവും സാധാരണക്കാര്‍ക്ക് ലഭ്യമാകില്ലെന്ന്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷവും കോവിഡ് വാക്‌സിന്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകില്ലെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ടാസ്‌ക്ഫോഴ്‌സിലെ പ്രധാന അംഗം കൂടിയാണ് ഡോ. ഗുലേറിയ. കോവിഡ് വാക്‌സിനായി സാധരണക്കാര്‍ക്ക് 2022 വരെ കാത്തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ആവശ്യത്തിന് സിറിഞ്ചുകളും സൂചികളും ശീതികരണ സംവിധാനവും ഒരുക്കുക, രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ പോലും വാക്‌സിന്‍ തടസമില്ലാതെ എത്തിക്കാന്‍ കഴിയുക എന്നിവയാണ് ഏറ്റവും വലിയ വെല്ലുവിളി. രണ്ടാമതൊരു വാക്‌സിന്‍ ആദ്യത്തേതില്‍ നിന്നും ഫലപ്രമാണെന്ന് കണ്ടെത്തിയാല്‍ അതെങ്ങനെ ഉപയോഗപ്പെടുത്തുമെന്നതും വെല്ലുവിളിയാണ്.

ഇതില്‍ എന്ത് നിലപാട് എടുക്കും എങ്ങനെ തിരുത്തല്‍ വരുത്തും ആര്‍ക്കാണ് വാക്‌സിന്‍ എ ആവശ്യമെന്നും ആര്‍ക്കാണ് വാക്‌സിന്‍ ബി ആവശ്യമെന്നും തീരുമാനിക്കുന്നത് എങ്ങനെ മുന്നോട്ടുള്ള വഴിയില്‍ നിരവധി തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top