ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നത് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. മൂന്നാം തരംഗത്തെ നേരിടാന്‍ തയ്യാറാണെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
അടിയന്തര ആവശ്യങ്ങള്‍ക്കുള്ള മരുന്നുകള്‍ കരുതിയിട്ടുണ്ടെന്നും, സൈകോവ്-ഡിക്ക് പുറമെ രണ്ട് പുതിയ വാക്സിനുകള്‍ കൂടി പരിഗണനയിലുണ്ട്. ഇതുവരെ 137 കോടി ഡോസ് വാക്സിന് നല്‍കിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, രാജ്യത്ത് ഇതുവരെ 170 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മഹാരാഷ്ട്ര (54), ഡല്‍ഹി (28), തെലങ്കാന (20), രാജസ്ഥാന് (17), കര്‍ണാടക (19), കേരളം (15), ഗുജറാത്ത് (11), ഉത്തര്‍പ്രദേശ് (2), ആന്ധ്രാപ്രദേശ് (1), ചണ്ഡീഗഡ് (1), തമിഴ്നാട് (1), പശ്ചിമബംഗാള്‍ (1) എന്നിങ്ങനെയാണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണം.
സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.