രാജ്യത്തിന് വെല്ലുവിളിയായി കൊവിഡ്; മഹാരാഷ്ട്രയിലും തമിഴിനാട്ടിലും ഡല്‍ഹിയിലും രോഗികള്‍ കൂടുന്നു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഡല്‍ഹിയിലും തമിഴ്‌നാട്ടിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. മഹാരാഷ്ട്രയില്‍ 3390 പേര്‍ക്കും ഡല്‍ഹിയില്‍ 2224 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1974 പേര്‍ക്കുമാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 38 മരണമാണ് രേഖപ്പെടുത്തിയത്. ഇവരില്‍ 31 പേരും ചെന്നൈയിലാണ് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 1415 പേര്‍ ചെന്നൈയിലാണ് ഉള്ളത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 44661 ആയി ഉയര്‍ന്നു. ചെന്നൈയില്‍ മാത്രം കൊവിഡ് ബാധിതര്‍ 31896 ആയി. മരണസംഖ്യ 435 ലേക്കെത്തി.

മഹാരാഷ്ട്രയില്‍ ഇന്ന് 3,390 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,07,958 ആയി. ഇന്ന് മരണം 120 ആണ്. ആകെ 3,950 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധയേറ്റ് മരിച്ചത്. 1632 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 50978 ആയി.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2224 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഉയര്‍ന്ന രോഗ ബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 56 പേര്‍ കൂടി മരിച്ചതോടെ ഇതുവരെ കൊവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1327 ആയി. ആകെ രോഗബാധിതര്‍ 41,182 ആണ്.

കര്‍ണാടകത്തില്‍ 176 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് അഞ്ച് പേരാണ് മരിച്ചത്. ആകെ രോഗികളുടെ എണ്ണം 7000ത്തിലേക്ക് എത്തി. 2956 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബെംഗളൂരുവില്‍ മാത്രം ഇന്ന് 42 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Top