കൊറോണ വൈറസ് ഉത്ഭവം ; ചൈന അന്വേഷണം സുതാര്യമാക്കണം

വാഷിംഗ്ടൺ: കൊറോണ വൈറസ് വ്യാപനം ലോകത്ത് രൂക്ഷമായി തുടരുകയാണ്. കൊറോണ വൈറസ് ഉത്ഭവത്തെ സംബന്ധിച്ച് ചൈന അന്വേഷണം സുതാര്യമാക്കണമെന്ന് അമേരിക്ക. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഔദ്യോഗികമായ പ്രസ്താവനയാണ് നടത്തിയത്. കൊറോണ വൈറസിന്റെ സംബന്ധിച്ച് ആഗോള തലത്തിൽ സംശയം ശക്തമാവുന്ന പശ്ചാത്തലത്തിൽ ചൈന പരിശോധനാ ഫലം പുറത്തു വിടണമെന്നും അന്വേഷണം ശാസ്ത്രീയമായും ആഴത്തിലും നടത്തണമെന്നും ബ്ലിങ്കൻ ആവശ്യപ്പെട്ടു.

നിലവിലെ വൈറസിന്റെ  ഉത്ഭവത്തെ സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്. കൃത്യമായ കാരണം കണ്ടുപിടിക്കേണ്ടത് ഭാവിയിൽ വൈറസ് പകരുന്നത് തടയാനും മരുന്നുകളുടെ നിർമ്മാണത്തിനും അത്യന്താപേക്ഷിതമാണ്. ചൈനയുടെ ഭാഗത്തുനിന്നും സമ്പൂർണ്ണ സഹകരണമാണ് പ്രതീക്ഷിക്കുന്നത്. ആഗോളരംഗത്തെ വിദഗ്ധരെ പരിശോധന നടത്താനും അനുവദിക്കണം.’ ബ്ലിങ്കൻ പറഞ്ഞു.

ചൈനയുടെ മറുപടികൾ സുതാര്യമല്ല. പരിശോധനയ്ക്കായി എത്തിയ വൈദ്യശാസ്ത്ര വിദഗ്ധരെ നിർണ്ണായകമായ പലവിവരങ്ങളും പരിശോധിക്കുന്നതിൽ നിന്നും വിലക്കിയെന്നും വുഹാനിലെ സംശയമുള്ള ലാബിൽ പ്രവേശിപ്പിച്ചില്ലെന്നും യൂറോപ്യൻ യൂണിയൻ മേധാവികളടക്കം ആരോപിച്ചിരുന്നു.

Top