സ്വിറ്റ്സർലൻഡ് : കോവിഡ് മഹാമാരിക്ക് പിന്നാലെ മറ്റൊരു മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കോവിഡിനേക്കാൾ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോഗത്തിന് ഡിസീസ് എക്സ് എന്നാണ് ലോകാരോഗ്യസംഘടന നൽകിയിരിക്കുന്ന പേര്.ജന്തുക്കളിൽ നിന്ന് തന്നെയാണ് ഈ രോഗവും മനുഷ്യരിലെത്തുക.
കൊറോണ വൈറസിന് സമാനമായ നിരക്കിൽ ഈ രോഗം പടർന്നുപിടിക്കാമെന്നും മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകർക്കൽ, വന്യജീവി വ്യാപാരം എന്നിവയാണ് സമാന രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും സംഘടന മുന്നറിയിപ്പ് നൽകി.