ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കടന്നു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 20,001,019 ആയി. 7,33,897 ആളുകളാണ് ഇതുവരെ കോവിഡ് ബാധയേ തുടര്‍ന്ന് മരണപ്പെട്ടത്. അതേസമയം 12,200,847 ആളുകള്‍ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്.

2019 ഡിസംബറിലാണ് രോഗം ചൈനയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്. 2020 മാര്‍ച്ചില്‍ ഇതിനെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇന്ന് എല്ലാ രാജ്യത്തും രോഗം പടര്‍ന്നിരിക്കുന്നു. ആകെ മരണം 7.5 ലക്ഷത്തിലേക്ക് അടുക്കുന്നു.

കോവിഡ് ബാധിതരുടെ ആകെ എണ്ണത്തില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 5,085,821 ആളുകള്‍ക്കാണ് രോഗം വന്നത്. 1,63,370 പേര്‍ മരിച്ചു. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ഒരുലക്ഷത്തിലധികം ആളുകള്‍ ഇതുവരെ മരിച്ചു.

Top