ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു

ന്യൂഡല്‍ഹി: ലോകത്ത് ആകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. ഇതുവരെ 15,641,091 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആറര ലക്ഷത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഇന്നുവരെ 635,633 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആറ് ശതമാനമാണ് മരണനിരക്ക്.

9,530,008 പേര്‍ ഇതിനകം രോഗ മുക്തരായെന്നത് ആശ്വാസകരമാണ്. ലോകത്ത് ആകെ 5,475,450 കോവിഡ് രോഗികളാണുള്ളത്. കോവിഡ് ബാധിച്ച 213 രാജ്യങ്ങളിലായി 5,475,450 പേര്‍ (ഒരു ശതമാനം) ഗുരുതരാവസ്ഥയിലാണ്. അമേരിക്കയെയാണ് കോവിഡ് ഏറ്റവും മോശമായി ബാധിച്ചത്. അമേരിക്കയില്‍ വ്യാഴാഴ്ച മാത്രം 68,303 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,117 മരണങ്ങളും വ്യാഴാഴ്ച സംഭവിച്ചു.

Top