വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരക്കോടിയും കടന്നു. ഇതുവരെ 1,50,93,246 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരില്‍ 6,19,465 മരിച്ചു. 90,15,098 പേര്‍ രോഗത്തെ അതിജീവിച്ചപ്പോള്‍ 5,377,413 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,068 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3,701 മരണവും റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും അമേരിക്ക തന്നെയാണ് മുന്നില്‍. 24 മണിക്കൂറിനിടെ 52,282 രോഗബാധയും 925 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, രോഗം ബാധിച്ചവരുടെ എണ്ണം 4,013,711 ആയും മരണം 144,759 ഉയര്‍ന്നു. 1,869,722 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്.
2,129,053 പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. 80,493 രോഗികള്‍ മരിച്ചു. 1,409,202 പേര്‍ രോഗത്തെ അതിജീവിച്ചു. 24 മണിക്കൂറിനിടെ 7,408 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 242 മരണവും റിപ്പോര്‍ട്ട് ചെയ്തു.