ജക്കാര്‍ത്തയില്‍ അടിയന്തരാവസ്ഥ; വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കണം

ജക്കാര്‍ത്ത: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിനിമാ തിയേറ്റുകള്‍, സ്പാ സെന്ററുകള്‍, ബാര്‍, പൊതു വിനോദങ്ങളെല്ലാം തിങ്കളാഴ്ച മുതല്‍ നിര്‍ത്തിവെക്കാന്‍ ഗവര്‍ണര്‍ അനീസ് ബസ്വേദന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ജോലി ചെയ്യുന്നവരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദിവസ വേതാനാടിസ്ഥാനത്തില് ജോലി ചെയ്യുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും ബസ്വേദന്‍ പറഞ്ഞു. കൂടാതെ, മതപരമായ എല്ലാ ചടങ്ങളുകളും താത്കാലികമായി നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചു. ഇന്തോനേഷ്യയില്‍ 32 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 396 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ജക്കാര്‍ത്തയില്‍ 18 പേര്‍ മരിക്കുകയും 215 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

Top