കണ്ണൂര്‍: കൊവിഡ് രോഗം മാറിയ ശേഷം ചികിത്സയില്‍ തുടര്‍ന്നിരുന്നയാള്‍ വൃക്കരോഗത്തെതുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി കുഞ്ഞിരാമ(81)നാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലെത്തിയ ഇദ്ദേഹത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.
പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് ചികിത്സയാരംഭിച്ചു. ചികിത്സയില്‍ ഇയാള്‍ കൊവിഡ് ബാധയില്‍ നിന്നും മുക്തി നേടുകയും കഴിഞ്ഞ മാസം 19,20 തീയതികളില്‍ നടത്തിയ കൊവിഡ് ടെസ്റ്റില്‍ ഫലം നെഗറ്റീവായി വരികയും ചെയ്തിരുന്നു. എന്നാല്‍ ഇതിനോടകം വൃക്ക രോഗം മൂര്‍ച്ഛിരുന്നതിനാല്‍ ഇദ്ദേഹം ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ തുടരുകയായിരുന്നു.