രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുന്നു; പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: രാജ്യം ലോക്ഡൗണില്‍ തുടരവെ ജനങ്ങളെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 9ന് വിഡിയോ സന്ദേശം നല്‍കും ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട് രണ്ടു തവണ മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു.

ജനത കര്‍ഫ്യൂവും സമ്പൂര്‍ണ ലോക്ഡൗണും പ്രഖ്യാപിച്ചത് ഈ അഭിസംബോധനകളിലൂടെയാണ്. ലോക്ഡൗണ്‍ അവസാനിച്ചാല്‍ ജനങ്ങള്‍ നിയന്ത്രിത രീതിയില്‍ പുറത്തിറങ്ങുന്നതിന് പൊതുനയം വേണമെന്നും സംസ്ഥാനങ്ങള്‍ ആശയങ്ങള്‍ അറിയിക്കണമെന്നും മുഖ്യമന്ത്രിമാരുമായുള്ള വിഡിയോ യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

ലോക്ഡൗണ്‍ കഴിഞ്ഞ ശേഷവും സഞ്ചാര നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഈ മാസം 14നു ലോക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ആളുകള്‍ തള്ളിക്കയറുന്നതു നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

Top