യാത്രാവിലക്ക് ; കുവൈറ്റ് ഇന്ത്യന്‍ സ്‌കൂളുകളിൽ അധ്യാപക ക്ഷാമം

കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുവൈറ്റ് ഇന്ത്യന്‍ സ്‌കൂളുകളിൽ അധ്യാപക ക്ഷാമം തുടരുന്നു . കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ 25 ശതമാനം അധ്യാപകരും യാത്രാവിലക്കു മൂലം നാട്ടില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഇപ്പോള്‍ കുവൈറ്റിലുള്ള അധ്യാപകരില്‍ പലരും ഈ അധ്യയന വര്‍ഷം കഴിയുന്നതോടെ നാട്ടിലേക്ക് തിരിക്കാനിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് ഇന്ത്യന്‍ സ്‌കൂളുകളില്‍ വലിയ അധ്യാപക ക്ഷാമത്തിന് കാരണമാവുമെന്നാണ് വിലയിരുത്തല്‍.

നിലവിലെ രീതിയില്‍ ഓണ്‍ലൈന്‍ പഠനം തുടരുന്ന സാഹചര്യത്തില്‍ അധ്യാപകരുടെ ക്ഷാമം വലിയ രീതിയില്‍ പ്രതിഫലിക്കില്ലെങ്കിലും വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നേരിട്ടെത്തുന്നതോടെ ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top