സാവോ പോളോ: ബ്രസീലില്‍ കര്‍ഫ്യൂ ഇളവു വരുത്തി ഭരണകൂടം. രാത്രികാല കര്‍ഫ്യൂവാണ് രണ്ടു മാസമായി തുടരുന്നത്. ഇതിനിടെ പകല്‍ സമയത്തെ ഓഫീസുകളുടേയും മറ്റ് സ്ഥാപനങ്ങളുടേയും പ്രവര്‍ത്തന സമയമാണ് നീട്ടിനല്‍കാന്‍ തീരുമാനിച്ചത്.
‘ഞങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തമാക്കുകയാണ്. അതോടൊപ്പം ജാഗ്രതകൂട്ടണം. ജനങ്ങള്‍ക്ക് ജോലിചെയ്യാനുള്ള സമയത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ഇളവ് നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.ഇനി രാത്രി 10 മണി വരെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. രാവിലെ 5 മണി വരെയാക്കി നിയന്ത്രണം പുനക്രമീകരിച്ചിട്ടുണ്ട് ‘ കര്‍ഫ്യൂ കര്‍ശനമാക്കിയ സാവോ പോളോ നഗരത്തിന്‍റെ മേയര്‍ ജോ ഡോറിയ പറഞ്ഞു.