ന്യൂഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ നിരീക്ഷണത്തിനായി കേന്ദ്ര സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലാണ് കർഫ്യു പ്രഖ്യാപിച്ചത്.
രാജസ്ഥാനിലെ എല്ലാ ജില്ലകളിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയന്ത്രണങ്ങളേർപ്പെടുത്തി. എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ആഭ്യന്തര വകുപ്പ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. അതിനിടെ കോവിഡ് വാക്സിന് രണ്ടു മാസത്തിനുള്ളില്‍ രാജ്യത്ത് വിതരണം ചെയ്യുമെന്ന് പൂനൈ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്.