തൃശൂര്‍ കോവിഡ് ബാധിതര്‍ കൂടിയ സാഹചര്യത്തില്‍ ജില്ലയിലെ ആറു പഞ്ചായത്തുകളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തിശ്ശേരി, വടക്കേക്കാട്, തൃക്കൂര്‍ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ആറു പഞ്ചായത്തുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി മാറ്റുകയും ചെയ്തു.ഈ പഞ്ചായത്ത് പരിധിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും.
ഈ പ്രദേശങ്ങളിലെ ആളുകള്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. പൊതുസ്ഥലങ്ങളില്‍ മൂന്നുപേരില്‍ കൂടുതല്‍ ആളുകള്‍ കൂടാനും പാടില്ല. അവശ്യസാധനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്.