ശമ്പളത്തില്‍നിന്ന് 30 ശതമാനം സ്വയം വെട്ടിക്കുറച്ച് നിതി ആയോഗ് വൈസ് ചെയര്‍മാനും അംഗങ്ങളും

ന്യൂഡല്‍ഹി: നിതി ആയോഗ് വൈസ് ചെയര്‍മാനും അംഗങ്ങളും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ചെയര്‍മാനും തങ്ങളുടെ ശമ്പളം ഒരു വര്‍ഷത്തേക്ക് 30 ശതമാനം വെട്ടിക്കുറയ്ക്കാന്‍ സ്വമേധയാ തീരുമാനിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. വെട്ടിക്കുറയ്ക്കുന്ന പണം പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യും.

ഇതിന് പുറമെ യുപിഎസ്സി ചെയര്‍മാനും അംഗങ്ങളും അടിസ്ഥാന ശമ്പളത്തില്‍ നിന്നും 30 ശതമാനം 2020 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് കുറവ് വരുത്താന്‍ സ്വമേധയാ തീരുമാനിച്ചിട്ടുണ്ട്. യുപിഎസ്സിയിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഒരു ദിവസത്തെ ശമ്പളം പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചു.

Top