കൊവിഡ് രോഗികളെ ട്രാക്ക് ചെയ്യുന്ന ഉപകരണം വികസിപ്പിച്ച് ഒമാന്‍ സംഘം

ഒമാന്‍: കൊവിഡ് രോഗികളെ  ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണം ഒമാനില്‍ വികസിപ്പിച്ചു. ഒമാനി ഗവേഷകനാണ് കണ്ടു പിടിത്തത്തിന് മേല്‍നോട്ടം വഹിച്ചത്. കൈത്തണ്ടയില്‍ ധരിക്കാവുന്ന ഉപകരണം ആണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഡോ. നിസാര്‍ അല്‍ ബസ്സാമും സംഘവുമാണ് ഇത്തരത്തിലൊരു മെഡിക്കല്‍ ഉപകരണം വികസിപ്പിച്ച് എടുത്തത്.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. രോഗികൾ ക്വാറൻറീൻ ലംഘിച്ചാലും ഇതിലൂടെ കണ്ടെത്താന്‍ സാധിക്കും. രോഗികളുടെ പനി, ഹൃദയമിടിപ്പ്, ഓക്സിജൻ എന്നിവ തിരിച്ചറിയാന്‍ സാധിക്കും. ലക്ഷണങ്ങളെ അടിസ്ഥാനമാക്കി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൊവിഡ് ബാധിച്ചാലും ഇതിലൂടെ തിരിച്ചറിയാന്‍ സാധിക്കും.

രജിസ്റ്റർ ചെയ്യുന്ന രോഗിയെ കുറിച്ച് വിവരങ്ങൾ ജി.പി.എസ് വഴി ശേഖരിക്കുന്ന രീതിയാണ് ഉപകരണത്തിനുള്ളത്. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ഉപകരണം കണ്ടെത്തിയത്

Top