സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ്19 സ്ഥിസ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ കണ്ണൂര്‍ ജില്ലക്കാരും മൂന്നു പേര്‍ വീതം കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിന്നുമാണ്. തൃശൂരില്‍ നിന്നുള്ള രണ്ടു പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും ഇന്ന് കൊവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്ത് ആകെ 136 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇപ്പോള്‍ ചികിത്സയിലുളളവരുടെ എണ്ണം 126 ആണ്.

സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചൻ പദ്ധതികൾക്കു തുടക്കമായതായി മുഖ്യമന്ത്രി പറഞ്ഞു. 84 മുൻസിപ്പാലിറ്റികളിൽ സൗകര്യങ്ങൾ ഒരുക്കി. ഭക്ഷണ വിതരണം ഉടൻ ആരംഭിക്കും. ക്ഷേമപെൻഷൻ വിതരണം നാളെ ആരംഭിക്കും. റേഷൻ കാർഡ് ഇല്ലാത്താവർക്കും ഭക്ഷ്യധാന്യം നൽകും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Top