കൊവിഡ് പ്രതിരോധം; 200 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ബജാജ്

കൊവിഡിന്റെ രണ്ടാം വരവില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് സഹായഹസ്തവുമായി ബജാജ് ഗ്രൂപ്പ്. 200 കോടി രൂപയുടെ അധിക സാമ്പത്തിക സഹായമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.നിരവധി നിര്‍മ്മാതാക്കള്‍ ഇതിനോടകം തന്നെ രാജ്യത്തിന് വിവിധ രീതിയിലുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തെത്തി കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബജാജ് ഗ്രൂപ്പും രംഗത്തെത്തുന്നത്.

രാജ്യം നേരിടുന്ന വെല്ലുവിളികളെ ലഘൂകരിക്കാനും പകര്‍ച്ചവ്യാധിയുടെ മൂന്നാമത്തെ തരംഗത്തെ നേരിടാനുള്ള ശേഷിയും വിഭവങ്ങളും വളര്‍ത്തിയെടുക്കാനും സാമ്പത്തിക സഹായം ഉപയോഗപ്പെടുത്തുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

ഗ്രാമീണ, നഗര ആശുപത്രികള്‍ക്ക് 5,000-ലധികം LPM ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിനായി 12 ഓക്‌സിജന്‍ പ്ലാന്റുകള്‍ വാങ്ങുന്നതിന് ബജാജ് ഗ്രൂപ്പ് സഹായിച്ചിട്ടുണ്ട്, കൂടാതെ കൊവിഡ് ചികിത്സയില്‍  സഹായിക്കുന്നതിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ പോലുള്ള ശ്വസന സഹായ ഉപകരണങ്ങളും ഇന്ത്യയിലെ കൊവിഡ് -19 മഹാമാരിക്കെതിരായ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ബജാജ് ഗ്രൂപ്പ് സംഭാവന ചെയ്ത 100 കോടി രൂപയ്ക്ക് പുറമേ ഏറ്റവും പുതിയ സംഭാവനയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top