കൊവിഡ് പ്രതിരോധം ; ഐഎന്‍എസ് ഐരാവത് സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്ക്

സിംഗപ്പൂര്‍ : ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധ സാമഗ്രികളുമായി ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ഐരാവത് സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. 3,650 ഓക്‌സിജന്‍ സിലിണ്ടറുകളും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുമാണ് കപ്പലിലുളളത്.ടാറ്റാ ഗ്രൂപ്പ്, ഐടിസി, ലിന്‍ഡെ ഗ്യാസ് ലിമിറ്റഡ് എന്നിവയുടെ 8  ഐഎസ്ഒ ക്രയോജനിക് ഓക്‌സിജന്‍ ടാങ്കുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഓക്സിജനും മറ്റ് മെഡിക്കല്‍ സൗകര്യങ്ങളും എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേന ആരംഭിച്ച ഓപ്പറേഷന്‍ സമുദ്ര സേതു 2ന്റെ ഭാഗമായി മെയ് രണ്ടിനാണ് വിശാഖില്‍ നിന്നും കപ്പല്‍ സിംഗപ്പൂരില്‍ എത്തിയത്.സിംഗപ്പൂരിലെ ചാംഗി നേവല്‍ ബേസില്‍ നിന്നാണ് കപ്പല്‍ യാത്ര തിരിച്ചത്. സിംഗപ്പൂരിലെ ഐഐടി അലൂമ്‌നി അസോസിയേഷന്റെ പരിശ്രമമാണ്  മെഡിക്കല്‍ സഹായം ഇന്ത്യയ്ക്ക് ലഭിച്ചതിന് പിന്നില്‍.

Top