പ്രതിദിനം 3000 കൊവിഡ് പരിശോധന; അന്തിമ അനുമതി കാത്ത് കേരളം

തിരുവനന്തപുരം: പ്രതിദിനം 3000 എന്ന തോതില്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ അനുമതി കാത്ത് കേരളം. നിലവിലുള്ളതിനെക്കാള്‍ കുറഞ്ഞ വിലയില്‍ കിറ്റ് നിര്‍മ്മാണത്തിന് പൂര്‍ണ സജ്ജരായിരിക്കുകയാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്സ്. 336 രൂപയാണ് ഒരു കിറ്റിന് വില. രോഗപ്രതിരോധ ശേഷി നേടിയവരിലെ ഐജിജി ആന്റിബോഡി രൂപപ്പെട്ടവരെ ടെസ്റ്റില്‍ കണ്ടെത്താം.

കിറ്റിന് നേരത്തെ അംഗീകാരം ലഭിച്ചെങ്കിലും വിതരണത്തിനും ഉപയോഗത്തിനും ഐസിഎംആര്‍ അനുമതി വേണം. ദിവസങ്ങള്‍ക്കകം വന്‍തോതില്‍ കിറ്റുകള്‍ ആവശ്യമായി വരുമെന്നിരിക്കെയാണ് ഇത്. രാജ്യത്ത് ഇറക്കുമതി ചെയ്ത ചൈനീസ് കിറ്റുകള്‍ക്ക് നിലവാരമില്ലെന്നതും കൂടിയ വിലയും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഐസിഎംആര്‍ തന്നെ അംഗീകരിച്ച കിറ്റ് കേരളത്തിന് വാങ്ങാന്‍ കഴിയാതിരിക്കുന്നത്.

പിടുസി , കൊവിഡ് പ്രതിരോധത്തില്‍ മുന്നനുഭവമില്ലാത്തനില്‍ നിരന്തരം മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കുന്നതിലടക്കമുള്ള ആശയക്കുഴപ്പമാകാം വൈകലിന് കാരണമെന്നാണ് സൂചന. ശ്രീചിത്രയുടെ ആര്‍.ടി ലാമ്പ് കിറ്റും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കിറ്റും അന്തിമാനുമതി കാത്തിരിക്കുന്നവയില്‍പ്പെടുന്നു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആര്‍.ടിലാമ്പ് കിറ്റ്, രാജീവ് ഗാന്ധി ഇന്‍സ്റ്റ്റ്റിയൂട്ട് വികസിപ്പിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റ് എന്നിവ വേഗത്തിലും ചെലവു കുറഞ്ഞും കൃത്യതയിലും ഫലം നല്‍കാവുന്നയാണ്.

Top