കൊവിഡ് കാലം; യുഎഇയിലെ പകുതിയിലേറെ പേര്‍ക്കും ശരീരഭാരം കൂടി

ദുബായ്:  കൊവിഡ് കാലം ആരോഗ്യ-ഭക്ഷണ ശീലങ്ങളിലും വലിയ മാറ്റങ്ങളുണ്ടാക്കിയതായി റിപ്പോര്‍ട്ട്. യുഎഇയിലെ താമസക്കാരില്‍ പകുതി പേരുടെയും ശരീരഭാരം കൂടിയതായി യുഗോവിന്റെ പഠനം വ്യക്തമാക്കുന്നു. കൊവിഡ് ജനങ്ങളുടെ ജീവിതശൈലിയിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് അറിയാന്‍ സ്‌പെയിന്‍, ഫ്രാന്‍സ്, തുര്‍ക്കി, യുഎഇ എന്നിവിടങ്ങളിലെ നാലായിരത്തിലേറെ ആളുകളെ പഠനവിധേയമാക്കിയതില്‍ നിന്നാണ് ഈ കണ്ടെത്തല്‍. യുഎഇയില്‍ നിന്നുള്ള ആയിരം പേര്‍ സര്‍വേയില്‍ പങ്കെടുത്തു.

യുഎഇയിലെ 51 ശതമാനം ആളുകളുടെയും ഭാരം ഈ കാലയളവില്‍ കൂടി. തുര്‍ക്കിയില്‍ ഇത് 53 ശതമാനവും സ്‌പെയിനില്‍ 48 ശതമാനവും ഫ്രാന്‍സില്‍ 41 ശതമാനവുമാണിതിന്റെ നിരക്ക്. പഠനം നടന്ന മറ്റു മൂന്നു രാജ്യങ്ങളെ അപേക്ഷിച്ച് കൂടിയ ഭാരത്തിന്റെ ശരാശരിയുടെ കാര്യത്തില്‍ യുഎഇയിലാണ് മുന്നിലെന്നതും ശ്രദ്ധേയമാണ്. യുഎഇയില്‍ കൂടിയ ഭാരത്തിന്റെ ശരാശരി എട്ട് കിലോഗ്രാമാണ്. എന്നാല്‍ തുര്‍ക്കിയില്‍ ഇത് 6.9 കിലോയും സ്‌പെയിനില്‍ 6.6 കിലോയും ഫ്രാന്‍സില്‍ 5.9 കിലോയുമാണ്.

Top