കൊല്ലം: കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കൊല്ലം സ്വദേശി ഹൃദയാഘാതം വന്ന് മരിച്ചു. കുമരകം സ്വദേശിയാണ് മരിച്ചത്. ലോറി ഡ്രൈവര്‍ ആയിരുന്ന ഇയാള്‍ മാര്‍ച്ച് 18 നാണ് മുംബൈയില്‍ നിന്ന് നാട്ടിലെത്തിയത്. അന്ന് മുതല്‍ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അറുപത്തിയഞ്ചുകാരന്‍ ഇന്നലെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഹൃദ്രോഗിയായിരുന്ന കണ്ണൂര്‍ മയ്യില്‍ സ്വദേശി അബ്ദുല്‍ ഖാദറാണ് ഇന്നലെ മരിച്ചത്. മരണകാരണം കൊവിഡ് രോഗബാധയാണോ എന്ന പരിശോധന ഫലം നാളെ എത്തും.
മകളെ സന്ദര്‍ശിക്കാനായി ഷാര്‍ജയില്‍ പോയ അബ്ദുള്‍ ഖാദര്‍ 21 ആം തീയതിയാണ് കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയത്. വിദേശത്തില്‍ നിന്ന് വന്നതിനാല്‍ സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളെ മറ്റൊരു വീട്ടിലാക്കി ചേലേരിയിലെ തറവാട്ട് വീട്ടില്‍ ഒറ്റയ്ക്ക് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.