കൊവിഡ്: ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടിക മാറി മറിഞ്ഞു

ലണ്ടന്‍: കൊവിഡ് വ്യാപനം ലോകത്ത് രൂക്ഷമായി തുടരുകയാണ്. ഈ കൊടിയ മഹാമാരി ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയിൽ മാറ്റമുണ്ടാക്കി. ദി ഇക്കണോമിസ്റ്റിന്റെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളുടെ റാങ്കിങ്ങാണ് കൊവിഡ് മഹാമാരിയോടെ കീഴ്മേൽ മറിഞ്ഞിരിക്കുന്നത്.

ഒന്നാം സ്ഥാനത്തുള്ള യൂറോപ്യന്‍ നഗരങ്ങളെ പിന്തള്ളി മറ്റ് വന്‍കരകളിലെ നഗരങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയിരിക്കുന്നത്. ദി ഇക്കണോമിസ്റ്റിന്റെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇത്തവണ ന്യൂസിലാന്റിലെ ഓക്‌ലാന്‍ഡാണ്. അടുത്ത സ്ഥാനങ്ങളില്‍ ജപ്പാനിലെ ടോക്യോ, ആസ്‌ത്രേലിയയിലെ അഡ്‌ലെയ്ഡ്, ന്യൂസിലാന്റിലെത്തന്നെ വെല്ലിങ്ടണ്‍ എന്നീ നഗരങ്ങളാണ് ഉളളത്.

കൊവിഡ് വ്യാപനത്തെ വിജയകരമായി തടഞ്ഞതിന്റെ ഭാഗമായാണ് ന്യൂസിലാന്റിലെ ഓക്‌ലാന്റ് ഇത്തവണ മുന്നിലെത്തിയതെന്ന് സര്‍വേ റിപോര്‍ട്ട് പുറത്തുവിട്ട ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റ് അറിയിച്ചു. ഇത്തവണത്തെ പട്ടികയില്‍ യൂറോപ്യന്‍ നഗരങ്ങള്‍ ഏറെ പിന്നിലാണ്.

കഴിഞ്ഞ വര്‍ഷം അതായത് 2018-20 പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വിയന്ന ഇത്തവണ 12ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ പത്ത് റാങ്കില്‍ എട്ടും യൂറോപ്യന്‍ രാജ്യങ്ങളായിരുന്നു. ഏറ്റവും അടി പറ്റിയിരിക്കുന്നത് ജര്‍മനിയിലെ ഹാംബര്‍ഗിനാണ്. 34ാം സ്ഥാനത്തുനിന്ന് 47ാം സ്ഥാനത്തേക്കാണ് തെറിച്ചത്. കൊവിഡ് വ്യാപനത്തെ നേരിട്ട രീതിയും ആശുപത്രി സൗകര്യങ്ങളും ഒക്കെ ഇത്തവണ നഗരങ്ങളുടെ പട്ടികയെ സ്വാധീനിച്ചു.

Top