ദുബായ്: യുഎഇയില്‍ നിന്ന് നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍. ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടാണ് ദുബായ്-ലണ്ടന്‍ സര്‍വീസ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. യുഎഇയെ കൂടാതെ ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളേയും കോവിഡ് യാത്രാ നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ബ്രട്ടീഷ് അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച മുതല്‍ യുകെയിലേക്കുള്ള എല്ലാ യാത്രാവിമാനങ്ങളും റദ്ദാക്കിയിട്ടുണ്ടെന്ന് എമിറേറ്റ്സടക്കമുള്ള വിമാനകമ്പനികളും അറിയിച്ചിട്ടുണ്ട്. യുഎഇയിലുള്ള ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് മറ്റു രാജ്യങ്ങള്‍ വഴി യുകെയിലേക്ക് പ്രവേശിക്കാം. ഇവര്‍ക്ക് പത്ത് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീനുണ്ട്.
യാത്രാനിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് യാത്രക്കാരുടെ സന്ദര്‍ശക വിസ സൗജന്യമായി തന്നെ നീട്ടി നല്‍കുമെന്ന് യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ അടുത്ത കുറച്ച് ദിവസങ്ങളിലായി കോവിഡ് വ്യാപനം രൂക്ഷമാണ്. ഇതേ തുടര്‍ന്ന് രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ദുബായിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ദിവസം ഉത്തരവിറക്കി.