സൗദിയിൽ ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങി: കൊവിഡ് രോഗികള്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയുടെ  കിഴക്കന്‍ പ്രവിശ്യയില്‍ ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയ ഏഴ് പേരെ പൊലീസ് പിടികൂടി. ദമ്മാം, അബ്‍ഖൈഖ്, അല്‍ ഹസ, അല്‍ഖോബാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ പൊലീസ് പിടികൂടിയത്. കൊവിഡ് സ്ഥിരീകരിച്ച ശേഷവും നിയന്ത്രണങ്ങളൊന്നും പാലിക്കാതെ ഇവര്‍ പുറത്തിറങ്ങുകയായിരുന്നുവെന്ന് പൊലീസ് വക്താവ് അറിയിച്ചു.

ക്വാറന്റൈന്‍ ലംഘനത്തിന് സൗദി അറേബ്യയില്‍ രണ്ട് വര്‍ഷം തടവോ രണ്ട് ലക്ഷം റിയാല്‍ പിഴയോ ഇവ രണ്ടും കൂടിയോ ആണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ ഇത് ഇരട്ടിയാവുകയും ചെയ്യും. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് വക്താവ് ലഫ്. കേണല്‍ മുഹമ്മദ് ബിന്‍ സഹര്‍ അല്‍ ഷെഹ്‍രി അറിയിച്ചു.

Top