കൊല്ലം: കൊല്ലത്ത് ഒന്നര വയസുകാരന്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക. വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും ഹൈദരാബാദില്‍ നിന്നെത്തിയ ഒരാള്‍ക്കും ഒരു നാട്ടുകാരിക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച കരുനാഗപ്പള്ളി സ്വദേശിനിക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല.
ഒന്നര വയസുള്ള കുഞ്ഞിനും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കുട്ടിയുടെ അച്ഛന് നേരത്തെ രോഗം ബാധിച്ചിരുന്നു. കുഞ്ഞിന്റെ അച്ഛനും ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ഹൈദരാബാദില്‍ നിന്നും എത്തിയവരാണ്.
കുവൈറ്റില്‍ നിന്നും രണ്ട് പേരും, ഖത്തറില്‍ നിന്നും 2 പേരും, ദുബായ്, മോസ്‌കോ, ദമാം, കസാഖിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഓരോ ആള്‍ വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കരുനാഗപ്പള്ളി സ്വദേശിനിയായ യുവതി (26 ) ക്ക് യാതൊരുവിധ യാത്രാപശ്ചാത്തലമില്ല. ഇവര്‍ മറ്റുരോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്.