കൊവിഡ് നിയമ ലംഘനം; തായ്‌ലാന്‍ഡ് പ്രധാനമന്ത്രിക്ക് വന്‍തുക പിഴ വിധിച്ചു

ബാങ്കോക്ക്;  കൊവിഡ്  വ്യാപനത്തിന് പിന്നാലെ തന്നെ ലോക രാജ്യങ്ങൾ വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗം, സാമൂഹിക അകലം എന്നിവയായിരുന്നു ഇതിൽ പ്രധാനം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളും പ്രഖ്യാപിച്ചിരുന്നു. പല പ്രമുഖർക്കെതിരെയും വിവിധ രാജ്യങ്ങൾ നടപടിയും സ്വീകരിച്ചു. തായ്‌ലൻഡ് പ്രധാനമന്ത്രിക്ക് കൊവിഡ് ലംഘനത്തിന്‍റെ പേരിൽ പിഴശിക്ഷ വിധിച്ചെന്ന വാർത്തയാണ്  ഇപ്പോള്‍ ചർച്ചയാകുന്നത്.

തായ്‌ലാന്‍ഡ് പ്രധാനമന്ത്രി പ്രയൂത്ത് ചാന്‍ ഔച്ചയ്ക്കാണ് 6000 ബാത്ത് (14,202 രൂപ) പിഴ ശിക്ഷ വിധിച്ചത്. ബാങ്കോക്ക് നഗരത്തില്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയമം തെറ്റിച്ച് മാസ്ക് ധരിക്കാതിരുന്നതിനാണ് പിഴ.  പ്രധാനമന്ത്രിയ്ക്ക് പിഴശിക്ഷ വിധിച്ചത് ബാങ്കോക്ക് ഗവര്‍ണറാണ് അറിയിച്ചത് .

 

 

Top