ന്യൂഡല്‍ഹി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 22,306,538 ആയി. ഇന്ത്യയില്‍ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 2,766,626 കടന്നു. വിവിധ സംസ്ഥനങ്ങളില്‍ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മരണസംഖ്യ 53,014 ആയി. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബിഹാര്‍, തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും, കര്‍ണ്ണാടക, തമിഴ്‌നാട് ,തെലങ്കാന ,കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും രോഗവ്യാപന നിരക്ക് കൂടുതലാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്.
ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം കൊവിഡ് സാഹചര്യം വിലയിരുത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയ പാര്‍ലമെന്ററി സമിതി കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി രോഗവ്യാപനം അവലോകനം ചെയ്യും. പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിലെ ഘട്ടങ്ങളും സമിതി വിലയിരുത്തും.
കൊവിഡ് സാഹചര്യം വിയിരുത്തുന്നതിനൊപ്പം കൂടുതല്‍ വിമാനത്താവളങ്ങളുടെ സ്വകാര്യവത്ക്കരണവും കേന്ദ്രമന്ത്രിസഭാ ചര്‍ച്ച ചെയ്യും. അമൃത്സര്‍, വാരാണസി, ഭുവനേശ്വര്‍, ഇന്‍ഡോര്‍, ട്രിച്ചി വിമാനത്താവങ്ങള്‍ സ്വകാര്യവത്ക്കരിക്കുന്നതിനുള്ള നടപടികളാവും ചര്‍ച്ചക്ക് വരിക.