ന്യൂഡല്‍ഹി: രാജ്യത്തിലെ കോവിഡ് വാക്‌സിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്കും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച കോവിന്‍ പോര്‍ട്ടല്‍ അടുത്തയാഴ്ചയോടെ ഹിന്ദിയിലും 14 പ്രാദേശിക ഭാഷകളിലും ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത മന്ത്രിതല യോഗത്തിലാണ് പുതിയ തീരുമാനം.
കോവിഡ് വാക്‌സിനെ കുറിച്ചും ലഭ്യമാകുന്ന സ്ഥലങ്ങളെകുറിച്ചുമുള്ള വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാനാണ് കോവിന്‍ പോര്‍ട്ടല്‍ വഴി ഉദ്ദേശിക്കുന്നത്. ഈ പോര്‍ട്ടല്‍ പ്രാദേശിക ഭാഷയില്‍ ലഭ്യമാകുന്നതോടു കൂടി ഇന്ത്യയിലെ സാധാരണ ജനങ്ങളിലേക്കും വിവരങ്ങള്‍ സുഗമമായി എത്തിക്കാന് കഴിയും.
കൊറോണ വൈറസിന്റെ വകഭേദങ്ങളെക്കുറിച്ചു പഠിക്കാന്‍ ഐ.എന്‍.എസ്.എ.സി.ഒ.ജി. ശൃംഖലയിലേക്ക് 17 ലാബോറട്ടറികളെ കൂടി ഉള്‍പ്പെടുത്താനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ കോവിഡിന്റെ വകഭേദങ്ങളെ കുറിച്ചു പഠിക്കാന്‍ പത്തു രാജ്യങ്ങളിലായി പത്തു ലാബോറട്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാനും വിശകലനം നടത്താനുമാണ് 17 ലാബോറട്ടറികളെ കൂടി ഉള്‍പ്പെടുത്തുന്നത്.