ന്യൂഡല്‍ഹി: കോവിഷീല്‍ഡ് അഥവാ ഓക്‌സ്‌ഫോഡ് കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം രാജ്യത്ത് പൂര്‍ത്തിയായതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്.ഐ.എ.)യും ഐ.സി.എം.ആറും അറിയിച്ചു. ഇതുവരെയുള്ള പരീക്ഷണങ്ങളില്‍ നിന്ന് ലഭിച്ച വിശ്വസനീയമായ ഫലങ്ങള്‍, മഹാമാരിക്കെതിരായ യഥാര്‍ഥ പരിഹാരമാകാന്‍ കോവിഷീല്‍ഡിന് സാധിച്ചേക്കുമെന്ന ആത്മവിശ്വാസം നല്‍കുന്നുവെന്ന് ഐ.സി.എം.ആര്‍. പറഞ്ഞു.
ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിച്ചതില്‍ വെച്ച് ഏറ്റവും മെച്ചപ്പെട്ട വാക്‌സിന്‍ കോവിഷീല്‍ഡ് ആണെന്നും ഐ.സി.എം.ആര്‍. വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുണെ ലാബോറട്ടറിയിലാണ് നിര്‍മിക്കുന്നത്. രാജ്യത്തെ 15 കേന്ദ്രങ്ങളിലാണ് കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാംഘട്ട, മൂന്നാംഘട്ട പരീക്ഷണങ്ങള്‍ എസ്.ഐ.ഐയും ഐ.സി.എം.ആറും ചേര്‍ന്ന് നടത്തുന്നത്.