തിരുവനന്തപുരം: കേരളത്തില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. ഇന്നലെ വാക്‌സിന്‍ തീര്‍ന്ന 4 ജില്ലകള്‍ക്ക് പുറമെ കോട്ടയം, വയനാട് ജില്ലകളിലും ഇനി കോവാക്‌സിന്‍ മാത്രമേയുള്ളൂ. കാസര്‍ഗോഡ് വാക്‌സിന്‍ സെക്കന്‍ഡ് ഡോസുകാര്‍ക്ക് മാത്രമാക്കി ചുരുക്കി. ഇന്ന് ഉച്ച വരെ 35,000 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കാനായത്.
തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ മേഖലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടഞ്ഞുതന്നെ കിടക്കുന്നു. കോട്ടയത്ത് ഇനി 3500 ഡോസ് കോവാക്‌സിന്‍ മാത്രമേ ഉള്ളൂ. വയനാട് 4000 ഡോസ് കോവാക്‌സിന്‍ മാത്രം. ഇത് ഇന്ന് തീരും. കാസര്‍ഗോഡ് വാക്‌സിനില്ലാത്തതിനാല്‍ ഇത് സെക്കന്‍ഡ് ഡോസുകാര്‍ക്ക് മാത്രമാക്കി ചുരുക്കി.
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റ വാക്‌സിനേഷന്‍ കേന്ദ്രമാണ്. ആകെ 900 പേര്‍ക്കേ വാക്‌സിന്‍ കൊടുക്കാനായിട്ടുള്ളൂ. സംസ്ഥാനത്ത് ആകെ 577 കേന്ദ്രങ്ങളേ ഇന്ന് പ്രവര്‍ത്തിക്കുന്നുള്ളൂ.